electricity-charge-photo
വൈദ്യുതി ചാർജ് വർദ്ധനയ്ക്കെതിരെ ചവറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചവറ കെ.എസ്.ഇ.ബി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധം മാർച്ചും ധർണയും കെ.പി.സി.സി സെക്രട്ടറി അഡ്വ. പി ജർമിയാസ് ഉദ്ഘാടനം ചെയ്യുന്നു

ചവറ: സി.പി.എമ്മിന്റെ ഭരണഘടന സംരക്ഷണ സദസും നവോത്ഥാന സദസും കാപട്യമാണെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ.പി.ജർമിയാസ് പറഞ്ഞു. ഭരണഘടനാലംഘനം നടത്തിയ സജി ചെറിയാനും കെ.കെ.രമയെയും പി.ടി. ഉഷയെയും അധിക്ഷേപിച്ച എളമരം കരീമും സി.പി.എമ്മിന്റെ ഉള്ളിലിരുപ്പാണ് പുറത്തുവിട്ടതെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുതി ചാർജ് വർദ്ധനയ്ക്കെതിരെ ചവറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഡ്വ.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ചക്കിനാൽ സനൽകുമാർ, അൺ എംപ്ലോയിഡ് വർക്കേഴ്സ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബാബുജി പട്ടത്താനം, അഡ്വ.ഷേണാജി, ചിത്രാലയം രാമചന്ദ്രൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ അജയൻ ഗാന്ധിതറ, ചവറ മനോഹരൻ, നീണ്ടകര പുഷ്പരാജൻ, നിസാർ കല്ലതിക്കാട്, ശരത്ത് പട്ടത്താനം, ഗോപാലകൃഷ്ണപിള്ള, ഉഷാകുമാരി, ലതികാരാജൻ, ജിജി,കിഷോർ അമ്പിലാക്കര, ഇക്ബാൽ, ആന്റണി മരിയാൻ, ജയപ്രകാശ്, മേച്ചേരി ഗിരീഷ്, സുഭഗൻ, കുറ്റിയിൽ സലാം എന്നിവർ സംസാരിച്ചു.