1-

കൊല്ലം: മാരക ലഹരി ഗുളികകളുമായി യുവാവ് എക്‌സൈസ് പിടിയിൽ. മയ്യനാട് വലിയവിള സുനാമി ഫ്ലാറ്റ് ബ്ലോക്ക് 16 എ-1ൽ ശരത്തിനെയാണ് (24) പിടികൂടിയത്. നൈട്രോസെപ്പാം ഇനത്തിലുള്ള 10, ടൈഡോൾ ഇനത്തിലെ 32 ഗുളികകൾ പിടിച്ചെടുത്തു.

തീരദേശം കേന്ദ്രീകരിച്ചായിരുന്നു വില്പന. മൂന്ന് ഗുളികകൾ അടങ്ങിയ ഒരു സ്ട്രിപ്പിന് 500 രൂപയാണ് ഈടാക്കുന്നത്. ദിവസങ്ങളായി ഇയാൾ എക്‌സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
കൊല്ലം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി.എ.ശങ്കറിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ എസ്.രതീഷ്‌കുമാർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ടി.ജയകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ നന്ദകുമാർ, നിഷ, ഡ്രൈവർ ശിവപ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.