എഴുകോൺ: കോൺഗ്രസ് എഴുകോൺ എച്ച്.എസ് വാർഡ് കമ്മിറ്റി പഠനോപകരണങ്ങളും ഉന്നത വിജയം നേടിയവർക്ക് മെമെന്റോകളും വിതരണം ചെയ്തു.
കൊടിക്കുന്നിൽ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി സവിൻ സത്യൻ, എസ്.എച്ച്. കനകദാസ്, ബിജു . ടി.ആർ., ബിജു ഫിലിപ്പ്, ബിജു എബ്രഹാം, പി.എസ്.അദ്വാനി, ആതിര ജോൺസൺ, ജോർജ് പണിക്കർ, മാറനാട് ബോസ്, ബീന മാമച്ചൻ , മഞ്ചു രാജ്, ടി. തിലകൻ , കല്ലൂർ മുരളി, ജോജി പണിക്കർ, രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.