amrch-
വൈദ്യുതി​ നി​രക്ക് വർദ്ധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വൈദ്യുതി ഓഫീസുകൾക്ക് മുമ്പിൽ സംഘടിപ്പിച്ച മാർച്ചിന്റെയും, ധർണയുടെയും ജില്ലാതല ഉദ്ഘാടനം കൊല്ലം ഹൈസ്‌കൂൾ ജംഗ്ഷനിലെ കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ ഡി​.സി​.സി​ പ്രസി​ഡന്റ് പി. രാജേന്ദ്രപ്രസാദ് നി​ർവഹി​ക്കുന്നു

കൊല്ലം: കണ്ണിൽ ചോരയി​ല്ലാത്ത സർക്കാരാണ് കേരളം ഭരി​ക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് പറഞ്ഞു. വൈദ്യുതി​ നി​രക്ക് വർദ്ധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വൈദ്യുതി ഓഫീസുകൾക്ക് മുമ്പിൽ സംഘടിപ്പിച്ച മാർച്ചിന്റെയും, ധർണയുടെയും ജില്ലാതല ഉദ്ഘാടനം കൊല്ലം ഹൈസ്‌കൂൾ ജംഗ്ഷനിലെ കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ നി​ർവഹി​ക്കുകയായി​രുന്നു ചെയ്യുകയായി​രുന്നു അദ്ദേഹം.

സാധാരണക്കാരെ തീരാദുരിതത്തിലാക്കുന്ന നയങ്ങളാണ് മോദി സർക്കാരും പിണറായി സർക്കാരും പിന്തുടരുന്നത്. വൈദ്യുതി നിരക്കിൽ സമീപ കാലത്തെങ്ങും ഉണ്ടാകാത്ത തരത്തിലുള്ള വർദ്ധനവിലൂടെ 1005 കോടിയുടെ സാമ്പത്തിക ബാദ്ധ്യതയാണ് പിണറായി ജനങ്ങളിൽ അടിച്ചേൽപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ആർ. രമണൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോ. ജി. പ്രതാപവർമ്മ തമ്പാൻ, സൂരജ് രവി, ജോർജ്ജ് ഡി.കാട്ടിൽ, കൃഷ്ണവേണി ശർമ്മ, പ്രതാപചന്ദ്രൻ, ഗീതാകൃഷ്ണൻ, വിഷ്ണുസുനിൽ പന്തളം, ബിജു ലൂക്കോസ്, കുരീപ്പുഴ യഹിയ, ശിവപ്രസാദ്, റഷീദ്, മോഹൻബോസ്, മരിയാൻ, സന്തോഷ് കടപ്പാക്കട, ചന്ദ്രൻ എന്നിവർ സംസാരി​ച്ചു. ആനന്ദവല്ലീശ്വരത്ത് നി​ന്നാരംഭിച്ച മാർച്ചിന് ബേബിച്ചൻ, അലക്‌സാണ്ടർ, സുരേഷ്, റുഡാൽസ്, രഞ്ജിത് കലിംഗമുഖം, ഗ്രേസി, അബ്ദുൽഖാദർ, പനവിള ബാബു, ജോബോയ് തുടങ്ങിയവർ നേതൃത്വം നൽകി.