കൊല്ലം: ശ്രീ മുളങ്കാടകം ദേവീ ക്ഷേത്രത്തിലെ പുനരുദ്ധാരണത്തോടനുബന്ധിച്ച് ക്ഷേത്ര മൂലസ്ഥാനം ക്ഷേത്ര സമർപ്പണത്തി​നും പുനപ്രതിഷ്ഠ കർമ്മത്തി​നും തുടക്കമായി​. നാളെ സമാപി​ക്കും. തന്ത്രി അടിമുറ്റത്ത് സുരേഷ് ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ. ക്ഷേത്ര സ്ഥപതി രാജു പാലാ, മേൽശാന്തി പാലത്തും പാട്ടിൽ ആർ. ശെൽവരാജ്, ദൈവജ്ഞൻ രാമചന്ദ്രൻ ഭരണിക്കാവ്, കൺസൾട്ടിംഗ് എൻജി​നീയർ രഘു കാവനാട്, ക്ഷേത്രം പ്രസിഡന്റ് പള്ളിക്കൂടത്തിൽ ശിവപ്രസാദ്, സെക്രട്ടറി പനയം നടരാജൻ, ട്രസ്റ്റ് മെമ്പർമാരായ പി​. വിജയ ബാബു, പുതിയപാലം മോഹൻ, പുനരുദ്ധാരണ കമ്മിറ്റി കൺവീനർ പാമ്പട്ടയിൽ ഗോപിനാഥ് എന്നിവർ പങ്കെടുക്കും.