കൊട്ടിയം: ശ്രീനാരായണ സാംസ്കാരിക സമിതി മയ്യനാട് ഗ്രാമസമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിമാസ ക്ലാസിന്റെ ഭാഗമായി 17 ന് രാവിലെ 9.30 മുതൽ ഒന്നുവരെ മയ്യനാട് 444-ാം നമ്പർ എസ്.എൻ.ഡി.പി യോഗം ശാഖാഹാളിൽ അതുൽ രമേശിന്റെ നേതൃത്വത്തിൽ അടിസ്ഥാന വിജ്ഞാനം, സിവിൽ സർവീസ് എന്നീ വിഷയങ്ങളിൽ 6-ാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്കായി ക്ലാസെടുക്കും. ഗ്രാമസമിതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും പുതുതായി രജിസ്റ്റർ ചെയ്യുന്നതുമായ വിദ്യാർത്ഥികളും ഗ്രാമസമിതി അംഗങ്ങളും പങ്കെടുക്കണമെന്ന് ശാഖ ഭാരവാഹികൾ അറിയിച്ചു.