പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയന്റെ നേതൃത്വത്തിൽ 17ന് രാവിലെ 9ന് കുമാരി,കുമാര സംഗമം നടക്കും. യൂണിയൻ ഓഡിറ്റോറിയത്തിൽ ചേരുന്ന പരിപാടി എസ്.എൻ.ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ അദ്ധ്യക്ഷനാകും. കൗമാരക്കാരും മാനസിക വെല്ലുവിളിയും എന്ന വിഷയത്തിൽ യോഗം കൗൺസിലർ പി.ടി.മന്മദൻ ക്ലാസ് നയിക്കും. യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ ആമുഖ പ്രസംഗം നടത്തും. യോഗം ഡയറക്ടർമാരായ എൻ.സതീഷ്‌കുമാർ, ജി.ബൈജു, യൂണിയൻ കൗൺസില‌ർമാരായ എസ്.സദാനന്ദൻ, കെ.വി.സുഭാഷ് ബാബു, എൻ.സുന്ദരേശൻ, സന്തോഷ് .ജി.നാഥ്, അടുക്കളമൂലശശിധരൻ, എസ്.എബി, ഡി.ബിനിൽകുമാർ, വനിതസംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, വൈസ് പ്രസിഡന്റ് ലതിക രാജേന്ദ്രൻ, സെക്രട്ടറി ഓമന പുഷ്പാഗദൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് അഭിലാഷ് കയ്യാണിയിൽ, വൈസ് പ്രസിഡന്റ് സുജീഷ് ശാന്തി, സെക്രട്ടറി അനീഷ്‌കുമാർ, പ്രാർത്ഥന സമിതി യൂണിയൻ പ്രസിഡന്റ് ലതിക സുദർശനൻ, വൈസ് പ്രസിഡന്റ് രാജമ്മ ജയപ്രകാശ്, സെക്രട്ടറി പ്രീത സജീവ് തുടങ്ങിയവർ സംസാരിക്കും. യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് സ്വാഗതവും വൈസ് പ്രസിഡന്റ് എ.കെ.പ്രദീപ് നന്ദിയും പറയും.