chathanoor-padam

ചാത്തന്നൂർ: വൈദ്യുതി​ നി​രക്ക് വർദ്ധന പി​ൻവലി​ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ചാത്തന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തന്നൂർ കെ.എസ്.ഇ.ബി ഓഫീസിലേക്കു നടത്തി​യ മാർച്ച് കെ.പി.സി.സി.സെക്രട്ടറി ബേബിസൺ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം.സുന്ദരേശൻ പിള്ള അദ്ധ്യക്ഷനായി. കെ.പി.സി.സി നിർവാഹക സമിതി മുൻ അംഗം എൻ.ജയചന്ദ്രൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എസ്.ശ്രീലാൽ, സുഭാഷ് പുളിക്കൽ, മുൻ ബ്ലോക്ക് പ്രസിഡന്റ് ചാത്തന്നൂർ മുരളി, ജോൺ ഏബ്രഹാം, എൻ.സത്യദേവൻ, ഷാജിമോൻ, എം.തോമസ്, പി.എം.വർഗ്ഗീസ് തുടങ്ങിയവർ സംസാരി​ച്ചു.
ചാത്തന്നൂർ ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ചിന് സജി സാമുവൽ, വരിഞ്ഞം സുരേഷ് ബാബു, ജി. രാധാകൃഷ്ണൻ, ഷൈനി, ഇന്ദിര, സി.ആർ. അനിൽകുമാർ, മീനാട് ദിലീപ്, ശശികുമാർ,
ഷാജിമാമ്പഴത്ത് തുടങ്ങിയവർ നേതൃത്വം നൽകി.