കരുനാഗപ്പള്ളി: കടലാക്രമണ ഭീഷണിയിലാണ് ചെറിയഴീക്കൽ തുറ. കൂറ്റൻ തിരമാലകളാണ് കരയിലേക്ക് അടിച്ച് കയറുന്നത്. ചെറിയഴീക്കൽ സമുദ്ര തീരത്ത് കടൽ ഭിത്തി തകർന്ന് കിടക്കുന്നതാണ് കടൽ ആക്രമണം രൂക്ഷമാകാൻ കാരണം. ചെറിയഴീക്കൽ വടക്കേനട ക്ഷേത്രവും അപകട ഭീഷണിയിലാണ്.
കടൽ ഭിത്തി വേണം
കടൽ ക്ഷോഭത്തെ പ്രതിരോധിക്കണമെിൽ ചെറിയഴീക്കൽ തെക്ക് ആറാട്ടുകടവ് മുതൽ വടക്കോട്ട് ക്ഷേത്രം വരെ ഹോട്ട് സ്‌പോട്ടുകളിൽ ഉൾപ്പെടുത്തി കടൽ ഭിത്തിയോ അനുയോജ്യമായ മറ്റു സംവിധാനങ്ങളോ നിർമ്മിക്കണമെന്ന് കേരള ധീവരസഭ കൊല്ലം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി ബി.മണികണ്ഠൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് തോപ്പിൽ അനിൽ , സെക്രട്ടറിമാരായ ബി.ബിജു ഇടപ്പുരയിൽ , ശശീന്ദ്രൻ ചെറിയഴീക്കൽ സുനിൽ കുമാർ, ജോഷി കുന്നുപറമ്പിൽ എന്നിവർ സംസാരിച്ചു.