കൊല്ലം: നെതർലാൻഡ് ആസ്ഥാനമായ ലോകോത്തര പെയിന്റ് നിർമ്മാതാക്കളായ ആക്‌സോ നോബൽ നടത്തുന്ന കൺസ്ട്രക്‌ഷൻ ഡെക്കറേറ്റീവ് പെയിന്റർ തൊഴിലധിഷ്ഠിത പരിശീലനത്തിൽ ചേരാൻ അവസരം. സംസ്ഥാന തൊഴിൽ വകുപ്പിന് കീഴിൽ ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലാണ് പരിശീലനം. കോൺഫെഡറേഷൻ ഒഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷൻ ഒഫ് ഇന്ത്യയുമായി ചേർന്നാണ് കോഴ്സ് നടത്തുന്നത്.
അഞ്ചാംക്ലാസ് യോഗ്യതയുള്ള പതിനെട്ട് വയസ് പൂർത്തീകരിച്ച യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. പെയിന്റിംഗ് ജോലി ചെയ്തുവരുന്ന തൊഴിലാളികൾക്കും പ്രവേശനം തേടാം. 26ന് പുതിയ ബാച്ചുകൾ ആരംഭിക്കും. അവസാന തീയതി 21.
ഹോസ്റ്റൽ ആവശ്യമില്ലാത്ത പഠിതാക്കൾക്ക് 7,820 രൂപയും താമസിച്ച് പഠിക്കാൻ 13,900 രൂപയുമാണ് അടയ്ക്കേണ്ടത്. കെട്ടിടനിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങൾക്കും അംഗങ്ങളുടെ മക്കൾക്കും ഫീസിനത്തിൽ അയ്യായിരം രൂപ ബോർഡ് അനുവദിക്കും. ഫോൺ: 8078980000. വെബ്‌സൈറ്റ്: www.iiic.ac.in.