കൊല്ലം: ഗാർഹിക പാചകവാതക വില വർദ്ധന കേന്ദ്ര സർക്കാർ പിൻവലിക്കണമെന്ന് കേരള വനിത കോൺഗ്രസ് (ബി) സംസ്ഥാന പ്രസിഡന്റ് മഞ്ജുറഹിം ആവശൃപ്പെട്ടു. കഴിഞ്ഞ ദിവസം 50 രൂപ വർദ്ധിപ്പിച്ചതോടെ ഗാർഹിക എൽ.പി.ജി സിലിണ്ടറിന് 1060 രൂപയായി. നരേന്ദ്രമോദി സർക്കാർ പാവപ്പെട്ട ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കാതെ കോർപ്പറേറ്റുകളെയും എണ്ണ കമ്പനികളെയും സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്നത് പ്രതിഷേധാർഹമാണ്. പുതിയ ഗാർഹിക കണക്ഷനുളള നിക്ഷേപ തുക 750 രൂപ വർദ്ധപ്പിച്ചതുൾപ്പെടെയുളള കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ വീട്ടമ്മമാരെ അണിനിരത്തി ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും മഞ്ജുറഹിം പറഞ്ഞു.