ഇരവിപുരം: ഗോകുലാശ്രമത്തിൽ ഗുരു പൂർണിമ ആഘോഷം വിവിധ ചടങ്ങുകളോടെ ആശ്രമാചാര്യൻ ബോധേന്ദ്ര സ്വാമിയുടെ നേതൃത്വത്തിൽ നടന്നു. സമൂഹ പ്രാർത്ഥന, ഭക്തിഗാനസുധ, ഗുരുദേവ പ്രഭാഷണം, ഗുരുപൂജ എന്നിവ ഇതോടനുബന്ധിച്ച് നടന്നതായി ഗോകുലാശ്രമം പി.ആർ.ഒ കെ.ആർ.അജിത് കുമാർ അറിയിച്ചു. കെ.ആർ.അയ്യപ്പൻ, വിമലാദേവി, അഡ്വ.ഡി.അശോകൻ, ആദർശ്, സിജൂഷ്, ആനന്ദ ശർമ്മ, ഹേമന്ദ്, കീർത്തി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.