
എഴുകോൺ: പാഷൻ ഫ്രൂട്ട് പറിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണയാൾ മരിച്ചു. കാരുവേലിൽ ചാപ്രയിൽ സുജി ഭവനിൽ സുരേഷ് ബാബുവാണ് (ചാപ്ര സുരേഷ്, 58) മരിച്ചത്. ബുധനാഴ്ച രാവിലെ ഏഴോടെ എഴുകോൺ രണ്ടാലുംമൂട്ടിലുള്ള സുഹൃത്തിന്റെ വീട്ടിൽ വച്ചായിരുന്നു അപകടം. സുഹൃത്തിനെ കാണാനെത്തിയതായിരുന്നു സുരേഷ് ബാബു. കുണ്ടറയിൽ നിന്ന് ഫയർ ഫോഴ്സ് യൂണിറ്റും എഴുകോൺ പൊലീസും സ്ഥലത്തെത്തി സുരേഷ് ബാബുവിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.