കൊല്ലം: ശ്രീനാരായണ ദാർശനിക ആയുർവേദ സാംസ്കാരിക സമിതിയുടെയും ഇന്ത്യൻ സൊസൈറ്റി ഒഫ് ഓഥേഴ്സിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഡോ. എ. യൂനുസ് കുഞ്ഞ് ജന്മദിനാചരണം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. ഡോ. ടി.പി. ശങ്കരൻകുട്ടി നായർ അനുസ്മരണം നടത്തി.
ഡോ. വി.എസ്. രാധാകൃഷ്ണൻ (ഭാഷാര പുരസ്കാരം), ഡോ. ബിജോയി തങ്കപ്പൻ (വൈദ്യകുലപതി പുരസ്കാരം), എസ്. അജുലാൽ (ശ്രീനാരായണ സേവക് പുരസ്കാരം) തുടങ്ങിയവർ പുരസ്കാരം ഏറ്റുവാങ്ങി. ഡോ. മനോജ് കുമാർ (ഉപാസന ഹോസ്പിറ്റൽ), അജയ് ശിവരാജൻ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. ഡോ. ബിജോയി തങ്കപ്പൻ അദ്ധ്യക്ഷനായി. സുജയ് ഡി.വ്യാസൻ, സന്തോഷ് മുണ്ടയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.