കൊല്ലം: കല്ലുപാലത്തിന്റെ നിലവിലെ നിർമ്മാണ കരാർ റദ്ദാക്കി ഒരുമാസം പിന്നീടവേ അവശേഷിക്കുന്ന പണികൾ പൂർത്തീകരിക്കാൻ പുതിയ കരാർ. ഒരാഴ്ചയ്ക്കകം മാത്രമേ ഒപ്പിടുകയുള്ളൂവെങ്കിലും റീടെൻഡറിൽ പങ്കെടുത്ത രണ്ടുപേരിൽ ഒരാളുമായി 1.72 കോടിയുടെ കരാർ ഉറപ്പിച്ചു.

നിലവിൽ ബാക്കിയുള്ള ജോലികൾ കൂടാതെ അധിക ജോലികളും പാലം നിർമ്മാണത്തിൽ ഉൾപ്പെടുത്തും. ഏകദേശം 2 കോടിക്ക് മുകളിലുള്ള നിർമ്മാണ പ്രവൃത്തികളായിരിക്കും കല്ലുപാലത്തിൽ നടത്തുക. രണ്ടുമാസത്തിനുള്ളിൽ പണി പൂർത്തീകരിക്കുമെന്നാണ് പറയുന്നതെങ്കിലും അടുത്തകാലത്തൊന്നും കല്ലുപാലം വഴി യാത്ര ചെയ്യാനാവുമെന്ന് കരുതാനാവില്ല.

തിരുവനന്തപുരം ഹെതർ ഇൻഫ്രാസ്ട്രക്ചർ മാനേജിംഗ് ഡയറക്ടർ ജോർജ് എബ്രഹാമായിരുന്നു മുമ്പ് കരാറുകാരൻ. 2019 സെപ്തംബറിൽ ആരംഭിച്ച നിർമ്മാണ പ്രവൃത്തികൾ മൂന്ന് വർഷം പിന്നിട്ടിട്ടും പൂർത്തിയാക്കാത്തതിനെ തുടർന്ന് ജൂൺ 14ന് കരാർ റദ്ദാക്കുകയായിരുന്നു

# കല്ലുപാലം

പൂർത്തീകരിച്ചത്: 69 ശതമാനം


# ഇനി പൂർത്തിയാക്കേണ്ടത്

 80 മീ​റ്റർ ഉയരത്തിൽ സംരക്ഷണ ഭിത്തി

 വിംഗ് വാൾ

 ഡേർട്ട് വാൾ

 അപ്രോച്ച് റോഡ്

 ഡെക്ക് സ്ലാബിന്റെ മുകളിൽ കോൺക്രീ​റ്റ് കോട്ടിംഗ്
 ജലപാത വൃത്തിയാക്കൽ

 പെയിന്റിംഗ്, മോടി കൂട്ടൽ

 തെരുവ് വിളക്കുകൾ