kunnathoor-padam-uc-must
കുന്നത്തൂർ ഗ്രാമ പഞ്ചായത്തിലെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ ബി.ജെ.പി കുന്നത്തൂർ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും ധർണയും ബി.ജെ.പി കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. വയയ്ക്കൽ സോമൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : കുന്നത്തൂർ ഗ്രാമ പഞ്ചായത്തിലെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ ബി.ജെ.പി കുന്നത്തൂർ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. ബി.ജെ.പി കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. വയയ്ക്കൽ സോമൻ ധർണ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കുന്നത്തൂർ മണ്ഡലം പ്രസിഡന്റ് ബൈജു ചെറുപൊയ്ക, വൈസ് പ്രസിഡന്റ് ടി.കെ. പുഷ്പകുമാർ, പഞ്ചായത്ത് സമിതി പ്രസിഡന്റ് സുധ ചന്ദ്രൻ, ജനറൽ സെക്രട്ടറി കെ. മോഹനൻ, മണ്ഡലം സെക്രട്ടറി ആശാപിള്ള, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്. അനീഷ, അനില, സൂര്യ, പ്രഭാകുമാരി, അമൽ രാജ് എന്നിവർ സംസാരിച്ചു. വേലൻമൂഴി, മൂന്നാം കിഴക്കതിൽ എന്നീ കടവുകളിലെ കടത്ത് സേവനം നിറുത്തലാക്കിയതിനെതിരെ നെടിയവിളയിലും ഐവർക്കാലയിലും ഉണ്ടായിരുന്ന കെ.എസ്.ഇ.ബി ഓവർസിയർ ഓഫീസ് നിറുത്തലാക്കിയതിനെതിരെയും 2012ലെ സേവനാവകാശ നിയമ പ്രകാരമുള്ള സമയപരിധിക്കുള്ളിൽ പഞ്ചായത്തിൽ നിന്നുള്ള സേവനങ്ങൾ ജനങ്ങൾക്ക് യദാസമയങ്ങളിൽ ലഭിക്കാതിരിക്കുകയും തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതിക്കെതിരെയുമാണ് പ്രതിഷേധ മാർച്ചും ധർണയും ബി.ജെ.പി സംഘടിപ്പിച്ചത്.