
പാരിപ്പള്ളി: പാരിപ്പള്ളി റൂറൽ സഹകരണ സംഘത്തിനായി മടത്തറ റോഡ് ആസാദ് ബിൽഡിംഗിൽ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം എൻ.കെ. പ്രേമചന്ദ്രൻ എം.പി നിർവഹിച്ചു. ബാങ്ക് ലോക്കർ കല്ലുവാതുക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുദീപ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ.സുകൃതൻ അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗം ബിജു പാരിപ്പള്ളി സ്വാഗതം പറഞ്ഞു. കോൺഫറൻസ് ഹാൾ ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദും കാഷ് കൗണ്ടർ കോട്ടക്കേറം വാർഡംഗം ഉഷാകുമാരിയും ഉദ്ഘാടനം ചെയ്തു. കമ്പ്യൂട്ടറൈസേഷൻ സ്വിച്ച് ഒാൺ കർമ്മം എസ്.എൻ.വി.ആർ.സി ബാങ്ക് പ്രസിഡന്റ് നെടുങ്ങോലം രഘു നിർവഹിച്ചു. ഇളംകുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി. ഗീത, കാർഷിക വികസന സഹകരണസംഘം പ്രസിഡന്റ് നടയ്ക്കൽ ശശി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് രാജൻകുറുപ്പ്, ഭരണസമിതിഅംഗം ശാന്തികുമാർ, കല്ലുവാതുക്കൽ പഞ്ചായത്ത് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ പ്രതീഷ് കുമാർ, കാർഷിക വികസനബാങ്ക് ഡയറക്ടർ ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.