photo
അഡ്വ: വി.വി.ശശീന്ദ്രൻ അനുസ്മരണ യോഗത്തിൽ ജില്ലാ സെക്രട്ടറി എസ്.സുദേവൻ സംസാരിക്കുന്നു.

കരുനാഗപ്പള്ളി : സി.പി.എം നേതാവും മത്സ്യത്തൊഴിലാളി ഫെഡറേഷൻ സ്ഥാപക നേതാവുമായിരുന്ന വി. വി.ശശീന്ദ്രന്റെ നിര്യാണത്തെത്തുടർന്ന് അനുസ്മരണ യോഗം സംഘടിപ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, സൂസൻ കോടി, സി. എസ്. സുജാത, കെ. വരദരാജൻ, ജെ. മേഴ്സിക്കുട്ടിയമ്മ, അഡ്വ. കെ. സോമപ്രസാദ്, മത്സ്യഫെഡ് ചെയർമാൻ ടി .മനോഹരൻ, മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കൂട്ടായി ബഷീർ, സംസ്ഥാന സെക്രട്ടറി പി. പി. ചിത്തരഞ്ജൻ എം.എൽ.എ, കാപ്പക്സ് ചെയർമാൻ എം. ശിവശങ്കരപ്പിള്ള, സി. രാധാമണി, ബി .തുളസീധരക്കുറുപ്പ്, സംസ്ഥാന സെക്രട്ടറി നെടുവത്തൂർ സുന്ദരേശൻ, പി.ആർ .വസന്തൻ, ഡി.സി.സി പ്രസിഡന്റ് ആർ.സോമൻപിള്ള, പി. രാജേന്ദ്രപ്രസാദ്, മുൻ എം.എൽ.എ ആർ .രാമചന്ദ്രൻ, പി .കെ. ബാലചന്ദ്രൻ, ഏരിയ സെക്രട്ടറിമാരായ പി .കെ. ജയപ്രകാശ്, പി. ബി. സത്യദേവൻ, ആർ. രവീന്ദ്രൻ, മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് ബെയ്സിൽ ലാൽ, സെക്രട്ടറി എ.അനിരുദ്ധൻ, ജി.രാജദാസ് തുടങ്ങിയവർ പ്രഭാഷണം നടത്തി.