ചാത്തന്നൂർ: ലഹരി വില്പന സംഘങ്ങളുടെ കുത്തേറ്റ്, സഹോദരങ്ങളായ ഇടനാട് കൊല്ലായ്ക്കൽ ജയിംസ് (45), ബിജോയ് (40) എന്നിവർക്ക് പരിക്കേറ്റു.

കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ കാരംകോട് ശീമാട്ടി ജംഗഷന് സമീപം പോസ്റ്റ്‌ ഓഫീസിനു മുന്നിലൂടെ കാറിൽ വീട്ടിലേക്ക് പോകുകയായിരുന്ന ബിനോയിയെ ബൈക്കുകളിൽ മാരകായുധങ്ങളുമായി
എത്തിയ സംഘം തടഞ്ഞു നിറുത്തി. ബൈക്കുകൾ നാല് ചുറ്റും നിറുത്തി
കാറിൽ ബിനോയിയെ ബന്ദിയാക്കി. കാറിൽ കയറിയ അക്രമി ബിനോയിയുടെ ഫോണിൽ നിന്നു സഹോദരനെ വിളിച്ചു. സംഭവമറിഞ്ഞു സ്ഥലതെത്തിയ സഹോദരനെയും ഇവർ മാരകായുധങ്ങളുമായി
ആക്രമിച്ച് കയ്യിലുള്ള സ്വർണവും പണവും തട്ടിയെടുക്കാൻ ശ്രമിച്ചു. ഇതു തടഞ്ഞപ്പോഴാണ് കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്. സംഭവമറിഞ്ഞെത്തിയ പൊലീസ് ഇരുവരെയും കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പ്രതികളുടേതെന്നു സംശയിക്കുന്ന ഒരു ബൈക്ക് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ആഴ്ച രാത്രി കാറിൽ കുടുംബമായി എത്തിയവർക്ക്‌ നേരെയും ആക്രമണം ഉണ്ടായിയെങ്കിലും കാർ ഒരു ബൈക്കിൽ ഇടിച്ച് വേഗത്തിൽ ഓടിച്ചു രക്ഷപ്പെടുകയായിരുന്നു.