ചവറ: മാനസിക വൈകല്യമുള്ള യുവാവിനെ തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോകവേ അക്രമാസക്തനായി. യുവാവ് സഞ്ചരിച്ചിരുന്ന കാർ ഡ്രൈവറെ ആക്രമിച്ചു. നാഷണൽ ഹൈവേയിൽചവറ ടൈറ്റാനിയത്തിനുസമീപത്ത് വെച്ചായിരുന്നു സംഭവം. ഡ്രൈവർ വണ്ടി നിറുത്തിയതും ഇറങ്ങി ഓടിയ യുവാവ് സമീപത്തെ മുസ്ലീം പള്ളിയിൽ കയറുകയും വിഭ്രാന്തിയിൽ പള്ളിയിൽ കിടന്നിരുന്ന ഡോക്ടറുടെ കാറില്ലെ ചില്ലുകൾ തകർത്തു. ചവറ പൊലീസെത്തി മാനസിക വൈകല്യമുള്ള യുവാവിനെ പൊലീസ്റ്റേഷനിലും തുടർന്ന് ആംബുലൻസിൽ ബന്ധുക്കളോടൊപ്പം തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തിലേക്കും അയച്ചു.