കൊല്ലം: സർക്കാരിനെതിരെ യു.ഡി.എഫും ബി.ജെപിയും അക്രമ സമരങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ച് സി.പി.എം സംഘടിപ്പിച്ച പ്രചാരണ ജാഥ സമാപിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ. രാജഗോപാൽ ക്യാപ്ടനായ കൊല്ലം ഏരിയ പ്രചാരണ ജാഥ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി മുണ്ടയ്ക്കലിൽ സമാപിച്ചു. തുമ്പറയിൽ നടന്ന പൊതുയോഗം എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം ബി. ജയകുമാർ അദ്ധ്യക്ഷനായി. ഹർഷൻ സ്വാഗതവും ആർ. കണ്ണൻ നന്ദിയും പറഞ്ഞു.