കരുനാഗപ്പള്ളി: ജോൺ എഫ്. കെന്നഡി മെമ്മോറിയിൽ ഹയർ സെക്കൻഡറി സ്‌കൂളിലെ സംസ്കൃതം ക്ലബിന്റെ നേതൃത്വത്തിൽ ഗുരുപൂർണിമ ദിനാഘോഷത്തിനും സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ചാന്ദ്രവാരാചാരണത്തിനും തുടക്കമായി. ഗുരുപൂർണിമ ദിനത്തോടനുബന്ധിച്ച് മുൻ അദ്ധ്യാപിക ബീനയെയും മറ്റ് അദ്ധ്യാപകരെയും സംസ്കൃതം ക്ലബ് അംഗങ്ങൾ ആദരിച്ചു. കുട്ടികൾ നിർമ്മിച്ച ഉത്പന്നങ്ങളുടെയും ചാർട്ടുകളുടെയും പ്രദർശനത്തോടെയാണ് ചാന്ദ്രവാരാഘോഷത്തിന് തുടക്കമായത്. വരും ദിവസങ്ങളിൽ ആകാശ വിസ്മയങ്ങളെക്കുറിച്ച് ഓരോ ഡിവിഷനിലെയും കുട്ടികൾ നിർമ്മിച്ച ആൽബങ്ങളുടെ പ്രദർശനം, ആകാശക്കാഴ്ചകളുടെ വീഡിയോ പ്രദർശനം, സ് പെയ്സ് ക്വിസ്, ചിത്രരചനാ മത്സരം, പഠന ക്ലാസ് തുടങ്ങിയവ നടക്കും. മാനേജർ മായാ ശ്രീകുമാർ പരിപാടികൾ ഉദ്ഘാടനം ചെയ്യും. കൊല്ലം ഗവ. ടീച്ചേഴ്സ് ട്രെയിനിംഗ് പ്രിൻസിപ്പൽ ജി.ഗോപകുമാർ ക്ലാസ് നയിക്കും.
പി.ടി.എ പ്രസിഡന്റ് ലാൽജി പ്രസാദ്, ഹെഡ്മാസ്റ്റർ മുർഷിദ് ചിങ്ങോലിൽ, പ്രിൻസിപ്പൽ എം.എസ്. ഷിബു , മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സിറിൾ എസ്. മാത്യു , ഗംഗാറാം കണ്ണമ്പള്ളി, സുധീർ ഗുരുകുലം, ഷീജ , സയൻസ് ക്ലബ് കൺവീനർ കെ.എസ്. പ്രീത , സംസ്കൃതം ക്ലബ് കൺവീനർ ശ്രീദേവി എന്നിവർ നേതൃത്വം നൽകും.