പത്തനാപുരം : കേരള സർക്കാരിന്റെ പച്ചക്കറിക്കൃഷി വികസനപരിപാടിയുടെ ഭാഗമായി കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ മാങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്ഥാപനാധിഷ്ഠിത പച്ചക്കറികൃഷി ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി എബ്രഹാം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുജ, ഗ്രാമപഞ്ചായത്ത് മെമ്പർ പ്രസന്നകുമാരി എന്നിവർ സംസാരിച്ചു. സ്കൂൾ പി.ടി. എ പ്രസിഡന്റ്, അദ്ധ്യാപകർ, കൃഷി ഓഫീസർ , മറ്റ് കൃഷി ഉദ്യോഗസ്ഥർ, സ്കൂൾ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.