photo
ഭവാനിയമ്മയെ പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിൽ ഏറ്റെടുക്കുന്നു

കൊല്ലം: ഒറ്റപ്പെടലിന്റെ വീർപ്പുമുട്ടലുകളിൽ നിന്ന് ഭവാനിഅമ്മ(88) പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിലേക്ക്. ശൂരനാട് നോർത്ത് ആനയടി പുത്തൻപുര കിഴക്കതിൽ ഭവാനിഅമ്മയ്ക്കാണ് സായന്തനം അഭയം നൽകിയത്. പതിനഞ്ച് വർഷം മുൻപ് ഭർത്താവ് മരിച്ചതോടെ മകൻ പ്രകാശിനൊപ്പമായിരുന്നു താമസം. അപകടത്തെത്തുടർന്ന് രണ്ട് മാസം മുൻപ് പ്രകാശും മരിച്ചതോടെ ഭവാനിഅമ്മ ഒറ്റപ്പെട്ടു. മുൻപ് തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യാൻ പോയിരുന്നു. പ്രായത്തിന്റെ അവശതകളായതോടെ ജോലിയ്ക്ക് പോകാനും കഴിയാതെയായി. അയൽക്കാരായ എസ്.അനിൽ,​ സാവിത്രിഅമ്മ,​ കെ.പി.വത്സല എന്നിവർ കോവൂർ കുഞ്ഞുമോൻ എം.എൽ.എയുമായി ബന്ധപ്പെട്ടാണ് പുത്തൂർ സായന്തനത്തിൽ ഭവാനിഅമ്മയെ എത്തിച്ചത്. സായന്തനം യൂണിറ്റ് ഡയറക്ടർ സി.ശിശുപാലൻ,​ ചീഫ് മാനേജർ ജി.രവീന്ദ്രൻ പിള്ള,​ കോ-​ഓർഡിനേറ്റർ കോട്ടാത്തല ശ്രീകുമാർ,​ വെൽഫെയർ ഓഫീസർ ജെ.ആർ.വിഷ്ണുപ്രിയ എന്നിവർ ഭവാനിഅമ്മയെ സ്വീകരിച്ചു. തുടർന്നുള്ള സംരക്ഷണവും ചികിത്സാ സൗകര്യങ്ങളുമടക്കം സായന്തനത്തിന്റെ ചുമതലയിൽ നൽകുമെന്ന് ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്.അമൽരാജ് അറിയിച്ചു.