കൊല്ലം: പി.എസ്.സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ജൂലായ് മുതൽ 30 ദിവസം സൗജന്യ പരിശീലനം നൽകും. പങ്കെടുക്കാനായി അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ അപേക്ഷിക്കാം. ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് പങ്കെടുക്കാം. ഓഫ് ലൈനായാണ് പരിശീലനം. അപേക്ഷാ ഫാറം അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ലഭിക്കും. അവസാന തീയതി ജൂലായ് 18. ഫോൺ: 04742746789.