photo-
വെളിയം ദാമോദരൻ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചവറ കെ.എസ്. പിള്ള അനുമോദന സമ്മേളനം ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: ആയിക്കുന്നം വെളിയം ദാമോദരൻ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ, കേരള സാഹിത്യ ആക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നേടിയ കവി ചവറ കെ.എസ്. പിള്ളയെ ആദരിച്ചു. ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനവും ആദരിക്കലും നിർവ്വഹിച്ചു. സി.രാധാകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി ഡോ.സി.ഉണ്ണികൃഷ്ണൻ അനുമോദന പ്രഭാഷണം നടത്തി. വിവിധ പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ വിദ്യാത്ഥികളെയും കലാ,കായിക പ്രതിഭകളെയും അനുമോദിച്ചു. ശൂരനാട് തെക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സജികുമാർ, മിനി കുമാരി, ലൈബ്രറി കൗൺസിൽ ശൂരനാട് തെക്ക് പഞ്ചായത്ത് സമിതി കൺവീനർ ഇ.നിസാമുദീൻ, എം.ദർശനൻ, ജി.സഹദേവൻ പിള്ള, കൊമ്പിപ്പിള്ളിൽ ഗോപകുമാർ, കെ.രാജേന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു.