phot
എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ പുനലൂരിലെ ആർ.പി.എൽ ഹെഡ് ഓഫീസിന് മുന്നിൽ തൊഴിളികൾ നടത്തിയ ധർണ സംസ്ഥാന പ്രസിഡന്റ് ജെ.ഉദയഭാനു ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: ആർ.പി.എൽ തൊഴിലാളികൾ വിവിധ ആവശ്യങ്ങളുന്നയിച്ച് എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ പുനലൂരിലെ ഹെ‌ഡ് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ജെ.ഉദയഭാനു ധർണ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.രാധാകൃഷ്ണൻ, ജില്ല കമ്മിറ്റിയംഗം ജോബോയ് പേരേര, ആർ.പി.എൽ തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) ജനറൽ സെക്രട്ടറി സി.അജയപ്രസാദ്, പഞ്ചായത്ത് അംഗം ഡോൺ.വി.രാജ്, ജെ.ഡേവിഡ്, പി.കെ.മോഹനൻ, അനിമോൻ തുടങ്ങിയവർ സംസാരിച്ചു.