ശാസ്താംകോട്ട: താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരെ നിയമിക്കുക, 108 ആബുലൻസിന്റെ 24 മണിക്കൂർ സേവനം പുന:സ്ഥാപിക്കുക, ഓപ്പറേഷൻ തിയേറ്ററിൽ സി.ആം മെഷീൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിലെ യു.ഡി.എഫ്
അംഗങ്ങൾ സത്യാഗ്രഹം നടത്തി. വൈ.ഷാജഹാൻ, തുണ്ടിൽ നൗഷാദ്, ശശികല, ലതാരവി, രാജി രാമചന്ദ്രൻ എന്നിവരാണ് താലൂക്ക് ആശുപത്രിക്ക് മുന്നിൽ സത്യാഗ്രഹം സമരം നടത്തിയത്. എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. ദേവ് കിരൺ എത്തി നടത്തിയ ചർച്ചയിൽ ആവശ്യങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പുനൽകിയതിനെത്തുടർന്ന് വൈകുന്നേരത്തോടെ സമരം അവസാനിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.എം. സെയ്ദ്, എസ്. ശ്രീകുമാർ, എസ്.സുഭാഷ്, ഹാഷിം സുലൈമാൻ, സൈറസ് പോൾ, അബ്ദുൽ റഷീദ്,റെജി കുര്യൻ, ലാലി ബാബു, ബിജു രാജൻ, ഐ.ഷാനവാസ്, ഹരികുമാർ കുന്നുംപുറം, ലോജു ലോറൻസ് , ആസിഫ് മുഹമ്മദ്, റിജോ കല്ലട തുടങ്ങിയവർ സംസാരിച്ചു.