കൊല്ലം: ഐ.എച്ച്.ആർ.ഡിയുടെ നിയന്ത്രണത്തിലുള്ള കരുനാഗപ്പള്ളി മോഡൽ പോളിടെക്‌നിക്കിന്റെ ആഭിമുഖ്യത്തിൽ എൻ.യു.എൽ.എം പ്രോജക്ടിന്റെ ഭാഗമായി മൂന്നുമാസം ദൈർഘ്യമുള്ള അക്കൗണ്ട്‌സ് എക്‌സിക്യുട്ടീവ് (എൻ.എസ്.ക്യു.എഫ് ലെവൽ നാല്) കോഴ്‌സിന് ഗസ്റ്റ് ലക്ചററുടെ താത്കാലിക ഒഴിവ്. യോഗ്യത: അക്കൗണ്ടിംഗിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയമുള്ള ബിരുദാനന്തര ബിരുദം (എം കോം) അല്ലെങ്കിൽ അഞ്ച് വർഷം അക്കൗണ്ടിംഗിലോ ഫിനാൻസിലോ പ്രവ്യത്തിപരിചയം (ബി കോം). അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി മാളിയേക്കൽ ജംഗ്ഷനിലുള്ള ഓഫീസിൽ 19ന് രാവിലെ 10ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 9447488348.