കൊല്ലം: എസ്.എൻ വനിതാ കോളേജ് ബയോഡൈവേഴ്സിറ്റി ക്ലബും സംഗീത വിഭാഗവും ദി ക്വിലോൺ പുവർഹോം കൊല്ലവും സംയുക്തമായി സംഘടിപ്പിച്ച അമൃതവർഷിണി സംഗീത പരിപാടി എസ്.എൻ വനിതാ കോളേജ് പ്രിൻസിപ്പൽ ഡോ.ആർ.സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ബോട്ടണി വിഭാഗം അദ്ധ്യാപികയും പരിപാടിയുടെ കോ ഓർഡിനേറ്ററുമായ പി.ജെ.അർച്ചന അദ്ധ്യക്ഷത വഹിച്ചു. സംഗീത വിഭാഗം അദ്ധ്യാപകരായ ഡോ. അപർണ്ണ സുധീർ, ശ്വേത ആർ.മോഹൻ എന്നിവർ നേതൃത്വം നൽകി. ക്വിലോൺ പുവർ ഹോം സൂപ്രണ്ട് കെ.വത്സലൻ സ്വാഗതവും സംഗീത വിഭാഗം അദ്ധ്യാപിക ശ്വേത ആർ.മോഹൻ നന്ദിയും പറഞ്ഞു. രണ്ടാം വർഷ വിദ്യാർത്ഥിനി അശ്വനി തങ്കം പരിപാടി അവതരിപ്പിച്ചു. അദ്ധ്യാപകരായ ഡോ.പ്രവീൺ മാത്യു സംസാരിച്ചു.