narayanan-m-k-86

മൈനാഗപ്പള്ളി: മീനത്തേതിൽ കിഴക്കതിൽ ആദ്യകാല കമ്മ്യൂണിറ്റ് നേതാവും മൈനാഗപ്പള്ളി പബ്ളിക് ലൈബ്രറി മുൻകാല സെക്രട്ടറിയുമായ എം.കെ. നാരായണൻ (86)നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് ഇടവ ലക്ഷ്മിപുരം ഗൗരിശങ്കരത്തിൽ. ഭാര്യ: ആർ.രമണി. മക്കൾ: ബിന്ദു (ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി, പത്തനാപുരം), ബിന (ഗവ. ഹോമിയോ ഡിസ്പെൻസറി തേവലക്കര), ബിജു (അക്ഷയ സെൻറർ ഇടവ). മരുമക്കൾ: സി.എസ്. ചന്ദ്രബാബു (വിജയ ഹോസ്പിറ്റൽ, കൊട്ടാരക്കര), പരേതനായ ഗണേശൻ, എൽ.ബിന്ദു (അക്ഷയ സെൻറർ, ഇടവ). സഞ്ചയനം 19ന് രാവിലെ 8ന്.