lap
തൊടിയൂർ പഞ്ചായത്തിലെ എസ്. സി വിദ്യാർത്ഥികൾക്കുള്ള ലാപ് ടോപ്പ് വിതരണം പ്രസിഡൻ്റ് ബിന്ദു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: പഞ്ചായത്തിലെ എസ്.സി വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനായി ലാപ്ടോപ്പ് നൽകുന്ന പദ്ധതി പ്രസിഡന്റ് ബിന്ദുരാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഈ പദ്ധതി പ്രകാരം13 പേർക്ക് ലാപ്പ്ടോപ്പ് ലഭിക്കും. വൈസ് പ്രസിഡന്റ് സലീംമണ്ണേൽ അദ്ധ്യക്ഷനായി. സ്ഥിരം സമിതി അദ്ധ്യക്ഷരായ ശ്രീകല, ഷബ്നജവാദ്, പഞ്ചായത്തംഗങ്ങളായ ഇന്ദ്രൻ, വിനോദ് എന്നിവർ സംസാരിച്ചു. തൊടിയൂർ വിജയൻ, ബഷീർ, പി.ജി.അനിൽകുമാർ, വിജയകുമാർ, ബിന്ദു വിജയകുമാർ, സുനിത, അൻസിയ, സുജാത, സഫീന അസീസ്, ഉഷാകുമാരി, മോഹനൻ, പഞ്ചായത്ത് സെക്രട്ടി ബി.ആർ.ബിന്ദു, അസി.സെക്രട്ടി ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.