കൊല്ലം: കെ.എസ്.ആർ.ടി.സിയിലെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ കൂട്ട ട്രാൻസ്ഫറിനെതിരെ സി.ഐ.ടി.യു സംഘടനയായ കെ.എസ്.ആർ.ടി.ഇ.എ രംഗത്തെത്തി.

ജില്ലയിൽ 40 വനിതാ ജീവനക്കാരെയാണ് സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിലേക്ക് സ്ഥലം മാറ്റിയത്. കാൻസർ രോഗികളെയും നിരാലംബരായിട്ടുള്ള ജീവനക്കാരെയും അവരുടെ അവസ്ഥ പരിഗണിക്കാതെയാണ് വനിതാ ശിശു വികസന വകുപ്പിന്റെ ചുമതല കൂടിയുള്ള കെ.എസ്.ആർ.ടി.സി എം.ഡി സംസ്ഥാനത്തിന്റെ വടക്കേ അറ്രത്തേക്ക് സ്ഥലം മാറ്റിയതെന്ന് യൂണിയൻ ആരോപിച്ചു. നീതിരഹിതമായ സ്ഥലം മാറ്റം പുനഃപരിശോധിക്കണമെന്ന് കെ.എസ്.ആർ.ടി.ഇ.എ ജില്ലാ പ്രസിഡന്റ് രാജീവ്, ജില്ലാ സെക്രട്ടറി കെ.അനിൽകുമാർ എന്നിവർ ആവശ്യപ്പെട്ടു.