കൊട്ടാരക്കര : കൊവിഡിൽ തകർന്നടിഞ്ഞ വ്യാപാരമേഖല അതിജീവനത്തിന്റെ പാതയിൽ നിൽക്കുമ്പോൾ വ്യാപാരികളിൽ നിന്ന് നിർബന്ധിത പിരിവു നടത്തുന്നത് അപലപനീയമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി താലൂക്ക് ഭാരവാഹികൾ പറഞ്ഞു. വ്യാപാര ഭവനിൽ ചേർന്ന താലൂക്ക് സമ്മേളനം യൂണിറ്റ് പ്രസിഡന്റ് റജിമോൻ വർഗീസ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി.കെ.വിജയകുമാർ, ജില്ലാ വൈസ് പ്രസി
ഡന്റ് എം.എം. ഇസ്മയിൽ, ട്രഷറർ എം.എച്ച്. സലിം, എൻ. രാമചന്ദ്രൻ നായർ, ജി.ജോൺസൺ, കെ.എസ്. രാധാകൃഷ്ണൻ, ഹാരിസൺ ലൂക്ക്, സുരേഷ് കലിമ, സി.എൽ.ജോൺ എന്നിവർ സംസാരിച്ചു.