കുന്നത്തൂർ: മൈനാഗപ്പള്ളി കൃഷി ഓഫീസിന്റെ നേതൃത്വത്തിൽ
കാബോദ് ഗ്രാമീണ ഗ്രന്ഥശാലയിൽ 'ഞങ്ങളും കൃഷിയിലേയ്ക്ക് ' സെമിനാർ സംഘടിപ്പിച്ചു. മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലി ബാബു ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് തോമസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ടി.സ്മിത പദ്ധതി വിശദീകരിച്ചു. വാർഡ് അംഗം വിജയകുമാരി, കൃഷി അസി. ലിനേഷ്, പ്രസന്നകുമാർ, പ്രമോദ് രാജ്, സുബി സജിത്ത്,
പി.സി.ജോസഫ്, ജീന സെൽവരാജ്, ഷീബ ഷിബു, കെ.സി.ഷിബു എന്നിവർ പങ്കെടുത്തു. സെമിനാറിൽ പങ്കെടുത്ത കുടുംബങ്ങൾക്ക് പച്ചക്കറി വിത്ത് വിതരണം ചെയ്തു.