അഞ്ചാലുംമൂട്: അയൽവാസിയായ 85 കാരിയെ ബലാത്സംഗം ചെയ്തയാൾ അറസ്റ്റിൽ. പ്രാക്കുളം പള്ളാപ്പിൽ മേലേലക്ഷം വീട് കോളനിയിൽ ജോർജ് (50) ആണ് അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായത്.
വൃദ്ധയുടെ വീട്ടിൽ ആളില്ലാതിരുന്ന സമയത്തായിരുന്നു സംഭവം. ഇയാൾ ഭീഷണിപ്പെടുത്തിയതിനാൽ വൃദ്ധ വിവരം ആരോടും പറഞ്ഞില്ല. ജോർജ് പകൽ സമയങ്ങളിൽ ഈ വീട്ടിലെത്തുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് വൃദ്ധയുടെ ബന്ധുക്കൾ അഞ്ചാലുംമൂട് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. എസ്.സി, എസ്.ടി വകുപ്പ് പ്രകാരവും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. കേസിന്റെ തുടരന്വേഷണം ക്രൈംബ്രാഞ്ച് അസി.കമ്മിഷണർ സക്കറിയ മാത്യൂസ് അഞ്ചാലുംമൂട് പൊലീസിൽ നിന്ന് ഏറ്റെടുത്തു. അഞ്ചാലുംമൂട് ഇൻസ്‌പെക്ടർ സി.ദേവരാജൻ, എസ്.ഐമാരായ റഹീം, ഹക്കീം, എ.എസ്.ഐമാരായ പ്രദീപ്, രാജേഷ്, എസ്.സി.പി.ഒ ബെൻസി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.