sonukumar-
സോനുകുമാർ

കൊല്ലം :കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടറെ ആക്രമിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത യുവാവ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായി. ചവറ ചെറുശ്ശേരി ഭാഗം സോനുഭവനിൽ സോനുകുമാർ (33) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാവിലെ കൊല്ലം - കായംകുളം റൂട്ടിലെ കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്ത് വന്ന പ്രതിക്ക് ടിക്കറ്റിന്റെ ബാലൻസ് നാണയങ്ങളായാണ് നൽകിയത്. നാണയങ്ങൾക്ക് പകരം നോട്ടു നൽകണമെന്ന് പ്രതി ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. ഇതിൽ പ്രകോപിതനായ പ്രതി കണ്ടക്ടറായ യുവതിയെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തു. തുടർന്ന് കരുനാഗപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതി പിടിയിലായത്. കരുനാഗപ്പള്ളി പൊലീസ് ഇൻസ്‌പെകടർ ബി.ഗോപകുമാറിന്റെ നിർദ്ദേശ പ്രകാരം എസ്.ഐ അലോഷ്യസ്, എഎസ്.ഐ നിസ്സാമുദ്ദീൻ, എസ്‌.സി.പി.ഒമാരായ രതീഷ്, ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.