കൊല്ലം: കരുനാഗപ്പള്ളി, വലിയഴീക്കൽ പാലത്തിൽ അപകടകരമായി ബൈക്ക് റേസ് നടത്തിയ യുവാക്കളുടെ ലൈസൻസ് ഒരുവർഷത്തേക്ക് റദ്ദ് ചെയ്തു. ഓച്ചിറ മഠത്തിൽ കാരാഴ്മയിൽ കൊല്ലന്റയ്യത്ത് പുത്തൻവീട്ടിൽ ആർ.അനന്തു, ചവറ പന്മന മേക്കാട് മഠത്തിൽപ്പറമ്പിൽ ടിനോയ് ഡിക്രൂസ് എന്നിവരുടെ ലൈസൻസാണ് കരുനാഗപ്പള്ളി ജോയിന്റ് ആർ.ടി.ഒ എം. അനിൽകുമാർ റദ്ദ് ചെയ്തത്.

കരുനാഗപ്പള്ളി ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മോട്ടോർ വാഹന നിയമം 119, 177 വകുപ്പുകളും അപകടകരമായി വാഹനം ഓടിച്ചതിന് തൃപ്തികരമല്ലാത്ത മറുപടി നൽകാതിരുന്നതിന് 19(1) വകുപ്പ് പ്രകാരവുമാണ് ലൈസൻസ് റദ്ദ് ചെയ്തത്.