build
പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി പണി പൂർത്തിയാകുന്ന കെട്ടിടം,

പത്തനാപുരം : തലവൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനായി പുതിയ ബഹുനില മന്ദിരത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 1. 55 കോടി രൂപ ചെലവഴിച്ചാണ് പുതിയ ബഹുനില മന്ദിരം നിർമ്മിക്കുന്നത്.

പുതിയ കെട്ടിടത്തിൽ

കൺസൾട്ടിംഗ് റൂമുകൾ, ഓഫീസ് ഫാർമസി വെയിറ്റിംഗ് ഏരിയ കോൺഫറൻസ് ഹാൾ എക്സ് റേ റൂം ലാബ്, ഫീഡിംഗ് റൂം

പഞ്ചാരക്കൂട്ടവും കണ്മണിയും

രണ്ടു ഡോക്ടർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ അടക്കം 34 ജീവനക്കാരും, 23 ആശാ പ്രവർത്തകരുള്ള ഒരു മികച്ച ടീമാണ് ആരോഗ്യ കേന്ദ്രത്തുലുള്ളത്. ജീവിത ശൈലി രോഗനിർണയമായി ബന്ധപ്പെട്ട മെഡിക്കൽ ഓഫീസർ ഡോ.അജയകുമാറിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ പഞ്ചാരക്കൂട്ടം പദ്ധതി, ഗർഭിണികൾക്കും കുട്ടികൾക്കുമായിട്ടുള്ള കണ്മണി പദ്ധതി എന്നിവ സംസ്ഥാനതലത്തിൽ ശ്രദ്ധയാകർഷിക്കുകയാണ്. ആശുപത്രിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലായി 8 സബ് സെന്ററുകൾ പ്രവർത്തിക്കുന്നു. പാലിയേറ്റീവ്, മഴക്കാലരോഗ പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ മെച്ചപ്പെട്ട രീതിയിൽനടക്കുന്നു.

പുതിയ കെട്ടിടം പൂർത്തിയാകുന്നതോടെ ആശുപത്രിയിൽ നിന്ന് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാകും.

വി എസ് കലാദേവി

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

നെടുവന്നൂർ സുനിൽ

വൈസ് പ്രസിഡന്റ്

ഡോ.എസ്.അജയകുമാർ

മെഡിക്കൽ ഓഫീസർ