rottari-
നെടുമൺകാവ് റോട്ടറി ക്ലബിന്റെ അമൃതം പദ്ധതി രേഖ പുന്നക്കോട് സെന്റ് തോമസ് ഹൈസ്ക്കൂളിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് ആർ.സ്മിതയും റോട്ടറി ക്ലബ് പ്രസിഡന്റ് അനിൽ അഭിരാമവും കൈമാറുന്നു

എഴുകോൺ : നെടുമൺകാവ് റോട്ടറി ക്ലബിന്റെ അമൃതം പദ്ധതിക്ക് തുടക്കമായി. വിവിധ സ്ക്കൂളുകളിലെ കുട്ടികളുടെ കണ്ണ്, ചെവി, പല്ല് എന്നിവ പരിശോധിച്ച് ആവശ്യമുള്ളവർക്ക് സൗജന്യ ചികിത്സ നടത്തുന്നതാണ് പദ്ധതി. പുന്നക്കോട് സെന്റ് തോമസ് ഹൈസ്ക്കൂളിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് ആർ.സ്മിതയും റോട്ടറി ക്ലബ് പ്രസിഡന്റ് അനിൽ അഭിരാമവും പദ്ധതി രേഖ കൈമാറി. റോട്ടറി അസി. ഗവർണർ കെ.കൃഷ്ണദാസ്, സെക്രട്ടറി അഡ്വ. സുരേന്ദ്രൻ കടയ്ക്കോട്, മുൻ അസി. ഗവർണർ മേജർ ഡോണർ, വിനോദ് ഗംഗാധരൻ, ക്ലബ് മുൻ പ്രസിഡന്റ് എ.അനിൽകുമാർ, ഹരിലാൽ എന്നിവർ സംസാരിച്ചു.