t
നെടുമ്പനയിൽ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഫിറ്റ്നസ് സെന്ററിൽ പരിശീലനത്തിലേർപ്പെട്ടിരിക്കുന്നവർ

 കുടുംബശ്രീ കൂട്ടായ്മയിൽ ഫിറ്റ്നസ് സെന്റർ

കൊല്ലം: അച്ചാറുകളും അച്ചപ്പവും മാത്രമല്ല, ശരീര സൗന്ദര്യത്തിനുളള ഫിറ്റ്നസ് സെന്റർ നടത്തിപ്പും തങ്ങൾക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് നെടുമ്പനയിലെ പെൺകൂട്ടായ്മ. കുടുംബശ്രീ യൂണിറ്റിലെ 5 വനിതകൾ ചേർന്നു നടത്തുന്ന സെന്ററിൽ 25 സ്ത്രീകൾ വ്യായാമത്തിന് പതിവായി എത്തുന്നുണ്ട്.

കുടുംബശ്രീയിലൂടെ സാമൂഹിക ബോധവും സമ്പാദ്യശീലവും സാദ്ധ്യമായപ്പോൾ എന്തുകൊണ്ട് സ്വന്തമായി വേറിട്ടൊരു വരുമാന മാർഗ്ഗം കണ്ടെത്തിക്കൂട എന്ന ചിന്തയിൽ നിന്നായിരുന്നു സ്ത്രീകൾക്കുള്ള ഫിറ്റ്നസ് സെന്ററിന്റെ പിറവി. ജീവിത ശൈലീ രോഗങ്ങളിൽ വലയുന്ന സ്ത്രീകൾക്ക് ഫിറ്റ്നസ് സെന്റർ ഒരാശ്വാസമാകുമെന്ന ആലോചന കൂടിയായപ്പോൾ പദ്ധതിക്ക് സ്വീകാര്യതയേറി. കൊവിഡ് വ്യാപനത്തിന് തൊട്ടു മുൻപ് കുരിപ്പളളി പള്ളിമുക്ക് കേന്ദ്രമായി വിദ്യ ഫിറ്റ്നസ് സെന്ററും ബ്യൂട്ടിപാർലറും പിറവിയെടുത്തു. സംരംഭത്തെ പ്രദേശത്തെ സ്ത്രീകൾ ഇരു കൈകളും നീട്ടി സ്വീകരിച്ചതോടെ കരുത്താർജ്ജിക്കുകയായിരുന്നു.

..........................

 12 ലക്ഷം: രൂപ ബ്യൂട്ടി പാർലറിനും ഫിറ്റ്നസ് സെന്ററിനും മുടക്കിയത്

 6.5 ലക്ഷം: സബ്സിഡിയോടു കൂടിയ ബാങ്ക് വായ്പ

 40,000 രൂപ: പ്രതിമാസ വരുമാനം

 8000 രൂപ: ചെലവുകൾക്കു ശേഷം ഒരാൾക്കു ലഭിക്കുന്ന മാസ വരുമാനം

.............................


കുടുംബശ്രീ മിഷൻ വഴി തുടർ പരിശീലനങ്ങൾ നൽകി കൂടുതൽ വരുമാനം കണ്ടെത്താനും സംരംഭത്തിന്റെ സുസ്ഥിരത ഉറപ്പു വരുത്താനുമാണ് ഉദ്ദേശിക്കുന്നത്

കുടുംബശ്രീ അധികൃതർ