കൊല്ലം: കുട്ടികളിലെ പഠനത്തിന് തടസമാകാവുന്ന കേൾവിക്കുറവ്, സംസാരത്തിലെയും പല്ലിന്റെയും വൈകല്യം തുടങ്ങിയവ സ്കൂളുകളിൽ ക്യാമ്പ് നടത്തി കണ്ടെത്തി ചികിത്സ ലഭ്യമാക്കാൻ റോട്ടറി ഡിസ്ട്രിക്ട് 3211 നടപ്പാക്കുന്ന അമൃതം പദ്ധതിക്ക് കൊല്ലം ക്രേവൺ എൽ.എം.എസ് എച്ച്.എസിൽ തുടക്കമായി. റോട്ടറി ക്ലബ്ബ് ഒഫ് ക്വയിലോൺ വെസ്റ്റ് എൻഡാണ് പദ്ധതി നടപ്പാക്കുന്നത്. റോട്ടറി മുൻ ഡിസ്ട്രിക്ട് ഗവർണറും ചീഫ് ട്രെയിനറുമായ കെ.പി. രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് സെക്രട്ടറി രംഗരാജ്, ആൻസിൽ ജോൺ, ചിത്തൻ എന്നിവർ സംസാരിച്ചു. മൈലാപ്പൂർ എ.കെ.എം എച്ച്.എസ്.എസിൽ മുൻ ഗവർണർ ഡോ. ജി.എ. ജോർജ്ജ്, ചാത്തിനാംകുളം എം.എസ്.എം എച്ച്.എസ്.എസിൽ ഡിസ്ട്രിക്ട് ചീഫ് ഡയറക്ടർ അജിത്ത് കുമാർ, പുത്തൻതുറ ഗവ. എച്ച്.എസ്.എസിൽ അസി. ഗവർണർ എസ്. ചന്ദ്രൻ, ഗുഹാനന്ദപുരം എച്ച്.എസ്.എസിൽ അമൃതം പോജക്ട് ചെയർമാൻ വി.എസ്. റിനു, ചവറ ഗവ. യു.പി.എസിൽ സൗത്ത് ക്ലബ്ബ് പ്രസിഡന്റ് എസ്. നാഗേഷ് കുമാർ എന്നിവർ ഉദ്ഘാടനം ചെയ്തു.