pho
ആര്യങ്കാവിൽ ചേർന്ന ഊരുക്കൂട്ടം പി.എസ്.സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: ആര്യങ്കാവ്, മണിയാർ ആദിവാസി കോളനികളുടെ സമഗ്ര വികസനം ചർച്ച ചെയ്യാൻ ഊരൂക്കൂട്ടം ചേർന്നു. അംബേദ്ക്കർ സെറ്റിൽമെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി കോളനികളുടെ വികസനങ്ങൾക്കായി രണ്ട് കോടി രൂപ അനുവദിച്ചിരുന്നു. ഇതിൽ ആര്യങ്കാവ് കോളനിക്ക് അനുവദിച്ച ഒരു കോടി വിനിയോഗിച്ച് നടപ്പാക്കേണ്ട വികസനപ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കാനായിരുന്നു ആര്യങ്കാവ് കൃഷിഭവനിൽ ഊരുക്കൂട്ടം ചേർന്നത്. നടപ്പാലിക്കേണ്ട പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്ത് ഡി.പി.ആറിൽ ഉൾപ്പെടുത്തി.

പി.എസ്.സുപാൽ എം.എൽ.എ ഊരുക്കൂട്ടം ഉദ്ഘാടനം ചെയ്തു. ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡൻറ് സുജതോമസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് രമണി, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ലേഖഗോപാലകൃഷ്ണൻ, ബ്ലോക്ക് അംഗം ബിന്ദു, പഞ്ചായത്ത് അംഗം വിഷ്ണു, സി.പി.ഐ ആര്യങ്കാവ് ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.എസ്.സോമരാജൻ, ടി.ഡി.ഒ സജു, മുൻ പഞ്ചായത്ത് അംഗം കെ.രാജൻ, ശ്രീദേവി പ്രകാശ് തുടങ്ങിയവർ സംസാരിച്ചു.