sssssssssssssssssssssssss
കെ എസ് എസ് പി യു യൂണിറ്റ് കൺവെൻഷൻ സംസ്ഥാന കമ്മിറ്റി അംഗം മനപ്പള്ളി ഉണ്ണികൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു

പരവൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയന്റെ ഈസ്റ്റ്- വെസ്റ്റ് യൂണിറ്റുകളുടെ കൺവൻഷനും പ്രതിഭകളെ അനുമോദിക്കലും സംസ്ഥാന കമ്മിറ്റി അംഗം മണപ്പള്ളി ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വെസ്റ്റ് യൂണിറ്റ് പ്രസിഡന്റ് കെ.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എം.എസ്‌സി കംപ്യൂട്ടർ സയൻസിൽ ഒന്നാം റാങ്ക് നേടിയ ഗൗരി നീലു, കർണാടക സംഗീത പുരസ്കാര ജേതാവ് കീർത്തന രമേശ് എന്നിവരെ അനുമോദിച്ചു. യൂണിറ്റ് ട്രഷറർ പി.സോമൻ പിള്ള രചിച്ച കഥാസമാഹാരം ഡോ. ആർ.പ്രസന്നകുമാർ പ്രകാശനം ചെയ്തു. സുന്ദരരാജു പുസ്തകം ഏറ്റുവാങ്ങി. കെ.ആനന്ദവല്ലി അമ്മ, ഈസ്റ്റ് യൂണിറ്റ് സെക്രട്ടറി ജി. ജയപ്രസാദ്, കെ.രാജൻ, കെ.ജയലാൽ, സുന്ദരരാജു, കെ.സോമശേഖര പിള്ള, പി.സോമൻ പിള്ള, എ.ശശിധരൻ എന്നിവർ സംസാരിച്ചു.