പോരുവഴി: അപവാദ പ്രചരണങ്ങൾക്കും വികസനവിരുദ്ധതയ്ക്കുമെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശൂരനാട് ഏരിയ വാഹന പ്രചരണ ജാഥയ്ക്ക് പോരുവഴിയിൽ സ്വീകരണം നൽകി. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി. മനോഹരൻ ക്യാപ്ടനും ശൂരനാട് ഏരിയ സെക്രട്ടറി പി. ബി. സത്യദേവൻ മാനേജരുമായിട്ടുള്ള ജാഥ പോരുവഴി, തഴവ പഞ്ചായത്തുകളിലാണ് പര്യടനം നടത്തിയത്.
പോരുവഴി മണ്ണാറോഡിലാണ് ജാഥയ്ക്ക് സ്വീകരണം നൽകിയത്. വിവിധ കേന്ദ്രങ്ങൾ നൽകിയ സ്വീകരണത്തിന് ടി. മനോഹരൻ, പി.ബി സത്യദേവൻ എന്നിവർ നന്ദി പറഞ്ഞു. പോരുവഴി പഞ്ചായത്തിലെ ശാസ്താംനട, ചിറയിൽ ,പരവട്ടം , പാവുമ്പ ലോക്കലിലെ പാവുമ്പ , മണപ്പള്ളി എന്നിവിടങ്ങളിൽ സ്വീകരണം നൽകി. ഏരിയാ കമ്മിറ്റി അംഗങ്ങളായ ബി. ശശി, ബി. ബിനീഷ്, അക്കരയിൽ ഹുസൈൻ, എം. മനു,എൻ. പ്രതാപൻ , പി. ശ്യാമളഅമ്മ, എസ്. ശിവൻ പിള്ള, എസ്. ഷീജ, രാജൻ ബാബു, പി. കെ. ലിനു, ശ്രീതാ സുനിൽ , രോഹിണി രാജു,സിന്ധു , പി. നിഷാദ്, ഷാഹിദ് ചിറയിൽ, നിസാം മൂലത്തറ, പ്രഭുകുമാർ, എസ് സുരേഷ്, കൃഷ്‌കുമാർ,മധു മാവോലിൽ, രാഗേഷ് എന്നിവർ സംസാരിച്ചു.