
പത്തനാപുരം: പട്ടാഴി കന്നിമേൽ കല്ലൂർ പുത്തൻവീട്ടിൽ വിരമിച്ച പ്രഥമാദ്ധ്യാപകൻ പി. വാസുദേവക്കുറുപ്പ് നിര്യാതനായി. പട്ടാഴി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, പട്ടാഴി ദേവീ ക്ഷേത്ര സംരക്ഷണസമിതി പ്രസിഡന്റ്, ജനറൽ സെക്രട്ടറി, കന്നിമേൽ തെക്ക് എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ്, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രുക്മിണിഅമ്മ. മക്കൾ: വി.ആർ. സുരേഷ് (പ്രൊഫസർ എൽ.ബി.എസ് വനിതാ എൻജിനിയറിംഗ് കോളേജ്, തിരുവനന്തപുരം), വി.ആർ. സതീഷ് (മാനേജർ, കോസ്റ്റൽ കൺട്രോൾ, സൗദി അറേബ്യ), വി.ആർ. സന്തോഷ് (പ്രൊഡക്ഷൻ എൻജിനിയർ, സൗദി അറേബ്യ). മരുമക്കൾ: എസ്. അമ്പിളി (അദ്ധ്യാപിക, ഗവ. ഹൈസ്കൂൾ കുളത്തൂർ തിരുവനന്തപുരം), ഗീത, ഗിരിജ.