കൊല്ലം: ചെന്നൈ എഗ്മോർ - കൊല്ലം - ചെന്നൈ എഗ്മോർ എക്സ്‌പ്രസ്,​ തിരുനെൽവേലി -പാലക്കാട് - തിരുനെൽവേലി എക്സപ്രസ് ട്രെയിനുകൾക്ക് തെന്മലയിലും ആര്യങ്കാവിലും സ്റ്റോപ്പ് പുനഃസ്ഥാപിക്കുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. നടപടികൾ റെയിൽവേ മധുര ഡിവിഷൻ സ്വീകരിച്ചെന്നും ശുപാർശകൾ സമർപ്പിച്ചിട്ടുണ്ടെന്നും റയിൽവേ ഡിവിഷണൽ മാനേജർ പി. ആനന്ദ് എം.പിയെ രേഖാമൂലം അറിയിച്ചു. സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ കത്തിന് മറുപടിയായിയാണ് വിവരം അറിയിച്ചത്. ഉത്തരവ് ലഭിച്ചാലുടൻ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കുമെന്ന് മധുര ഡി.ആർ.എം അറിയിച്ചതായി എം.പി പറഞ്ഞു.