paripalli-
കൊടിമൂട്ടിൽ ശ്രീഭദ്രകാളി ക്ഷേത്രയോഗം ട്രസ്റ്റ് സെക്രട്ടറിയായിരുന്ന എസ്. പ്രശോഭന്റെ മരണാനന്തര ചടങ്ങുകൾ ലളിതമാക്കി തുക ട്രസ്റ്റ് പ്രസിഡന്റ് കെ.ഗോപിനാഥൻ സ്നേഹാശ്രമം ചെയർമാൻ ബി.പ്രേമാനന്ദിന് കൈമാറുന്നു

പാരിപ്പള്ളി: കൊടിമൂട്ടിൽ ശ്രീഭദ്രകാളി ക്ഷേത്രയോഗം ട്രസ്റ്റ് സെക്രട്ടറിയായിരുന്ന എസ്. പ്രശോഭന്റെ മരണാനന്തര ചടങ്ങുകൾ ലളിതമാക്കി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കുടുംബം ഒരു ലക്ഷം രൂപ സംഭാവന ചെയ്തു. പ്രശോഭന്റെ ആഗ്രഹപ്രകാരമാണ് കുടുംബാംഗങ്ങൾ തുക കൈമാറിയത്. വേളമാനൂർ ഗാന്ധിഭവൻ സ്നേഹാ ശ്രമം, പാരിപ്പള്ളി സംസാകാര പെയിൻ ആൻഡ് പാലീയേറ്റീവ് കെയർ യൂണിറ്റ്, കല്ലുവാതുക്കൽ സമുദ്ര കൂട്ടുകുടുംബം, എസ്.പ്രശോഭൻ പ്രസിഡന്റായിരുന്ന എസ്.എൻ.ഡി.പി യോഗം പാരിപ്പള്ളി ശാഖ എന്നീ സംഘടനകൾക്ക് 25,OOO രൂപ വീതം നൽകിയത്. പ്രശോഭന്റെ വസതിയിൽ നടന്ന ചടങ്ങിൽ കൊടിമൂട്ടിൽ ക്ഷേത്രയോഗം ട്രസ്റ്റ് പ്രസിഡന്റ് കെ.ഗോപിനാഥൻ തുക വിതരണം ചെയ്തു. സ്നേഹാശ്രമം ചെയർമാൻ ബി.പ്രേമാനന്ദ് ഏറ്റുവാങ്ങി.