കൊല്ലം: മങ്കി പോക്‌സ് സ്ഥി​രീകരി​ച്ചി​ട്ടും ജില്ലയിലെ ആരോഗ്യവകുപ്പ് അധി​കൃതർ കാട്ടി​യ അനാസ്ഥ ജനങ്ങളോടുള്ള വെല്ലുവി​ളി​യാണെന്ന് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് പറഞ്ഞു. രോഗിയാണെന്ന് അറിഞ്ഞിട്ടും ആശുപത്രി അധികൃതരോ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോ ആംബുലൻസ് നൽകാതെ രോഗിയെ വന്ന വാഹനത്തിൽത്തന്നെ അയച്ചത് ഗുരുതരമായ വീഴ്ചയാണ്. ഇതു സംബന്ധിച്ച് കളക്ടർ നടത്തിയ വാർത്താ സമ്മേളനം പ്രക്ഷേപണം ചെയ്യരുതെന്ന് നിർദ്ദേശം നൽകിയെന്നും അറി​ഞ്ഞു. ഗുരുതരമായ രോഗം ലാഘവ ബുദ്ധിയോടെ കൈകാര്യം ചെയ്തവർക്കെതി​രെ നടപടി​ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.