photo-
ആയിക്കുന്നം എസ്.പി.എം യു.പി.സ്കുളിലെ ശാസ്ത്ര രംഗം പ്രവർത്തന ഉദ്ഘാടനം ശാസ്താംകോട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. എസ്. സുജാകുമാരി നിർവ്വഹിക്കുന്നു

ശാസ്താംകോട്ട: ആയിക്കുന്നം എസ്.പി.എം യു.പി സ്കൂളിൽ ശാസ്ത്ര രംഗത്തിന്റെ പ്രവർത്തന ഉദ്ഘാടനം ശാസ്താംകോട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.എസ് സുജാകുമാരി നിർവഹിച്ചു. കൊമ്പി പ്പിളിൽ ഗോപകുമാർ അദ്ധ്യക്ഷനായി. എച്ച്.എം. ബി.എസ് രാജീവ്, അദ്ധ്യാപകൻ പി.എസ്. ഗോപകുമാർ സ്റ്റാഫ് സെക്രട്ടറി വി.എസ്. മനോജ് കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് കളിക്കാം ചിരിക്കാം ശാസ്ത്രവും പഠിക്കാം എന്ന വിഷയത്തിൽ ശാസ്ത്ര പ്രചാരകനും കൊട്ടിയം ആർ ഇ. ഇ.ഡി. ഐ ഡയറക്ടറുമായ നജീം കെ. സുൽത്താൻ ക്ലാസ് നയിച്ചു.